റിയാദ്: സൗദിയില്‍ ഇന്ന് 1,133 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.1,582 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്താകെ കോവിഡ് രോഗികളുടെ എണ്ണം 4,98,906 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,79,709 ഉം ആയി. 14 കോവിഡ് മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,947 ആയി.

വിവിധ ആശുപത്രികളിലും മറ്റുമായി കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 11,250 ആണ്. ഇവരില്‍ 1,378 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.