റിയാദ്​: സൗദി ഖസീം പ്രവിശ്യയില്‍ 26 തടവുകാരെ മോചിപ്പിച്ചതായി പ്രവിശ്യാ അധികൃതര്‍ അറിയിച്ചു.ഭരണാധികാരി സല്‍മാന്‍ രാജാവ് പൊതുമാപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് മോചനം ലഭിച്ചത് . ഖസീം പ്രവിശ്യാ പൊതുമാപ്പ് സമിതി തലവന്‍ സുലൈമാന്‍ ബിന്‍ ഇബ്രാഹിം അല്‍ബറാദിയാണ് തടവുകാരെ വിട്ടയാക്കാന്‍ ഉത്തരവായതായി അറിയിച്ചത്.

ഏറെ സന്തോഷത്തോടെയാണ് ഇക്കാര്യം അറിയിക്കുന്നതെന്നും കുടുംബവുമായി വീണ്ടും ഒത്തുചേരാനുള്ള അവസരം അവര്‍ക്കുണ്ടായതില്‍ ദൈവത്തോട് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. മോചിതരായവര്‍ക്ക് ഇത് ജീവിതത്തില്‍ ഒരു പുതിയ ഘട്ടം ആരംഭിക്കുന്നതിനുള്ള നല്ല അവസരമാവട്ടെ എന്നും അദ്ദേഹം ആശംസിച്ചു.