കൊ​ച്ചി:വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ സ്വ​പ്ന സു​രേ​ഷി​ന്‍റെ ലോ​ക്ക​റി​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യ ഒ​രു കോ​ടി രൂ​പ ശി​വ​ശ​ങ്ക​റി​ന്‍റെ ക​മ്മീ​ഷ​നാ​ണെ​ന്ന് ഇ ഡി ഹൈ​ക്കോ​ട​തി​യി​ല്‍.

ഈ ​പ​ണം ലൈ​ഫ് മി​ഷ​ന്‍ ക​രാ​ര്‍ ന​ല്‍​കി​യ​തി​ന് യൂ​ണി​ടാ​ക് കൊടുത്ത ക​മ്മീ​ഷ​നാ​ണെ​ന്നും ഇ​ഡി വ്യ​ക്ത​മാ​ക്കി. ഇദ്ദേഹത്തിന്റെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ഡി ഇ​ക്കാ​ര്യംവെ​ളി​പ്പെ‌​ടു​ത്തി​യ​ത്

സ്വ​പ്ന​യ്ക്ക് മൂ​ന്ന് ലോ​ക്ക​റു​ക​ളു​ണ്ട്. ക​ള്ള​പ്പ​ണം സൂ​ക്ഷി​ക്കു​ന്ന​തി​നു വേ​ണ്ടി മാ​ത്ര​മാ​ണ് ലോ​ക്ക​ര്‍ തു​റ​ന്ന​തെന്നും ഇ ഡി കൂട്ടിച്ചേര്‍ത്തു .