സ്വർണ കടത്ത് കേസിൽ എം ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകളുമായി കസ്റ്റംസ്. കസ്റ്റംസ് മുദ്രവച്ച കവറിൽ തെളിവുകൾ കോടതിക്ക് കൈമാറി. ഹൈക്കോടതി നാളെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനാൽ കസ്റ്റംസ് കേസിൽ കീഴ്‌കോടതിയിൽ നൽകിയിരുന്ന ജാമ്യപേക്ഷ ശിവശകർ പിൻവലിച്ചു. സ്വപ്നയുടെ രഹസ്യമൊഴി ഇന്നും രേഖപ്പെടുത്തി.

തിരുവനന്തപുരം സ്വർണ കള്ള കടത്ത് കേസിലെ 23 അം പ്രതിയും മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കരിനെതിരെ കസ്റ്റംസ് കൂടുതൽ തെളിവുകൾ കോടതിയിൽ സമർപ്പിച്ചു. മുദ്രവച്ച കവറിലാണ് എറണാകുളം സാമ്പത്തിക കുറ്റാനേഷണ കോടതിയിൽ തെളിവുകൾ സമർപ്പിച്ചത്. കേസിന് ഗുണകരമാകുന്ന കൂടുതൽ വിവരങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കസ്റ്റംസ് വൃത്തങ്ങൾ നൽകുന്ന സൂചന. പുതിയതായി കണ്ടെടുത്ത 2 ഫോണുകളിലെ വിശദാംശങ്ങളും മുദ്ര വച്ച കവറിലുണ്ട്. ഇതിവിടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കി. നാളെ 11 മണി വരെ കോടതി ശിവശങ്കറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇതിനിടെ കസ്റ്റംസ് കേസിൽ ശിവശങ്കർ നൽകിയിരുന്ന ജാമ്യാപേക്ഷ പിൻവലിച്ചു. ഹൈക്കോടതിയിൽ ഇ.ഡി കേസിലെ ജാമ്യാപേക്ഷ നില നിൽക്കുന്ന സാഹചര്യത്തിലാണ് ജില്ലാ കോടതിയിലെ ജാമ്യാപേക്ഷ പിൻവലിച്ചത്. അതേസമയം, സ്വപ്നയുടെ രഹസ്യ മൊഴി ഇന്നും രേഖപ്പെടുത്തി