സ്വർണ വിലയിൽ ഇടിവ് തുടരുന്നു. വിവാഹങ്ങൾക്കായോ സമ്പാദ്യങ്ങൾക്കായോ സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് പറ്റിയ അവസരമാണിത്. സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ വീണ്ടും 52,000-ത്തിലേക്ക് എത്തിയിരിക്കുകയാണ് സ്വർണവില. കുറച്ച് ദിവസമായി 53000 ത്തിന് മുകളിൽ തുടരുന്ന വിലയാണ് ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത്. 

ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,620 രൂപയിലും പവന് 52,960 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തിങ്കളാഴ്ച വിപണി തുറന്നപ്പോള്‍ സ്വർണ വിലയില്‍ ഇടിവാണ് കണ്ടത്. 53,040 രൂപയിലാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. കഴിഞ്ഞ മാസമായിരുന്നു സ്വർണവില ചരിത്രത്തിലാദ്യമായി പവന് 55000 രൂപ കടന്നത്. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം കൂടിയും കുറഞ്ഞുമാണ് സംസ്ഥാനത്ത് സ്വർണ വില മുന്നേറിയത്.

ഈ മാസം ഏഴിന് വീണ്ടും സ്വർണ വില 54000 കടക്കുകയായിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ സ്വർണ വില വീണ്ടും കുത്തനെ ഇടിയുന്ന കാഴ്ചയാണ് കണ്ടത്. ജൂൺ മാസത്തിൽ സ്വർണ വില താഴുന്ന കാഴ്ചയാണ് കാണുന്നത്. അതേ സമയം രാജ്യാന്തര വിപണിയിൽ അമേരിക്കൻ തൊഴിൽ വിപണിയിലെ മുന്നേറ്റം തുടരുന്ന സാഹചര്യത്തിൽ ബോണ്ട് യീൽഡ് മുന്നേറ്റം കുറിച്ചതോടെ താഴെ വന്ന രാജ്യാന്തര സ്വർണ വില അമേരിക്കൻ പണപ്പെരുപ്പം കുറഞ്ഞ സാഹചര്യത്തിൽ കഴിഞ്ഞ ആഴ്ചയിൽ ഒന്നര ശതമാനത്തിൽ കൂടുതൽ നേട്ടമുണ്ടാക്കി.