മനാമ: ബഹ്റൈനില്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സൗജന്യമായി കോവിഡ് വാക്സിന് നല്‍കുമെന്ന് ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ വ്യക്തമാക്കി.
കോവിഡ് -19 പ്രതിരോധത്തിെന്റ ഭാഗമായി കഴിഞ്ഞ ദിവസം ഇവിടെ ചേര്‍ന്ന ചേര്‍ന്ന കോഒാര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
നേരത്തെ ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസാ ആല്‍ഖലീഫയും ഈ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.
18 വയസിന് മുകളിലുള്ളവര്‍ക്ക് രാജ്യത്തെ 27 മെഡിക്കല്‍ സെന്‍ററുകള്‍ വഴിയാണ് വാക്സിന് നല്‍കുന്നതെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക പത്രവും റിപ്പോര്‍ട്ട് ചെയ്തു. ലോകാരോഗ്യസംഘടന അംഗീകരിച്ച ഫൈസര്‍ വാക്സിനാണ് ബഹ്റൈനില്‍ വിതരണം ചെയ്യുക. ദിവസം 5000 -10000 വാക്സിനേഷനാണ് ലക്ഷ്യമിടുന്നത്.
ലോകത്ത് ബ്രിട്ടന് ശേഷം ഫൈസര്‍ വാക്സിന് അനുമതി നല്‍കിയ രണ്ടാമത്തെ രാഷ്ട്രമാണ് ബഹ്റൈന്‍.
സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും കൊവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന് ബഹ്റൈന്‍ പ്രധാനമന്ത്രി
