ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണ്‍ നി​വാ​സി​യാ​യ ഖാ​ലി​ദ് ടാ​ലി​സ​ണ്‍ ര​ക്ഷാ​ധി​കാ​രി​യാ​യി തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ പ​ഴ​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​നെ പ്ര​തി​നി​ധീ​ക​രി​ച്ച്‌ ആ​രം​ഭി​ച്ച ‘സ്റ്റാ​ര്‍​സ് ഓ​ഫ് പ​ഴ​യ​ന്നൂ​ര്‍’ എ​ന്ന ഫെ​യ്സ്ബു​ക്ക് കൂ​ട്ടാ​യ്മ ന​ട​ത്തി​യ ആ​ദ്യ ഓ​ണ്‍​ലൈ​ന്‍ മ​ത്സ​ര​മാ​യ ‘സ്റ്റാ​ര്‍ ഡാ​ന്‍​സ​ര്‍’ ഓ​ണ്‍​ലൈ​ന്‍ നൃ​ത്ത മ​ത്സ​രം വ​ര്‍​ണാ​ഭ​മാ​യി. അ​മേ​രി​ക്ക​യി​ല്‍ നി​ന്നും കേ​ര​ള​ത്തി​ല്‍ നി​ന്നു​മു​ള്ള പ്ര​ഗ​ത്ഭ​രാ​യ നാ​ല് പ്ര​ശ​സ്ത ന​ര്‍​ത്ത​കി​മാ​രെ വി​ധി​ക​ര്‍​ത്താ​ക്ക​ളാ​ക്കി​യും, ഗ്രൂ​പ്പ് അം​ഗ​ങ്ങ​ളു​ടെ ലൈ​ക്കു​ക​ള്‍ വോ​ട്ടു​ക​ളാ​യി പ​രി​ഗ​ണി​ച്ചും, ടെ​ലി​വി​ഷ​ന്‍ ചാ​ന​ലു​ക​ളോ​ട് കി​ട​പി​ടി​ക്ക​ത്ത​ക്ക രീ​തി​യി​ല്‍ മ​ത്സ​രം ന​ട​ത്തി​യാ​ണ് വി​ജ​യി​ക​ളെ ക​ണ്ടെ​ത്തി സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി ആ​ദ​രി​ച്ച​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് ഗ്രൂ​പ്പു​ക​ളു​ള്ള കേ​ര​ള​ത്തി​ല്‍, വ​ള​രെ വ്യ​ത്യ​സ്ത​മാ​യാ​ണ് സ്റ്റാ​ര്‍​സ് ഓ​ഫ് പ​ഴ​യ​ന്നൂ​രി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ശൈ​ലി. ക​ലാ​പ്ര​തി​ഭ​ക​ളെ വ​ള​ര്‍​ത്തി​യെ​ടു​ക്കാ​നും, വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് പ്രോ​ത്സാ​ഹ​നം ന​ല്‍​കു​വാ​നും, വീ​ട്ടു​വ​ള​പ്പി​ല്‍ കൃ​ഷി എ​ന്ന ആ​ശ​യം വ​ള​ര്‍​ത്തി​യെ​ടു​ക്കാ​നു​മാ​ണ് സ്റ്റാ​ര്‍​സ് ഓ​ഫ് പ​ഴ​യ​ന്നൂ​രി​ന്‍റെ പ്ര​ഥ​മ പ​രി​ഗ​ണ​ന. ര​ണ്ടു മാ​സ​ത്തെ ചു​രു​ങ്ങി​യ കാ​ല പ്ര​വ​ര്‍​ത്ത​നം കൊ​ണ്ട് ലോ​ക​മെ​ന്പാ​ടു​മു​ള്ള പ​ഴ​യ​ന്നൂ​ര്‍ നി​വാ​സി​ക​ളു​ടെ നെ​ഞ്ചി​ടി​പ്പാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഈ ​കൂ​ട്ടാ​യ്മ.

ക​രു​ണ​ന്‍ പ്ര​സ​ന്ന, പ്ര​വാ​സി​ക​ളാ​യ ഖാ​ലി​ദ് ടാ​ലി​സ​ണ്‍, കൃ​ഷ്ണ​കു​മാ​ര്‍, ഗി​രീ​ഷ് എ​ന്നി​വ​രാ​ണ് ഈ ​കോ​വി​ഡ് കാ​ല​ത്തെ വി​ര​സ​ത​ക​ളി​ല്‍ നി​ന്നും നാ​ട്ടു​കാ​ര്‍​ക്ക് പു​തു ഉേ·​ഷം ന​ല്‍​കാ​ന്‍ ഓ​ണ്‍​ലൈ​നാ​യി പ്രോ​ഗ്രാ​മു​ക​ള്‍ ന​ട​ത്തി ഗ്രൂ​പ്പി​നെ ന​യി​ക്കു​ന്ന​ത്.

ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​ര​വും, തി​രു​വാ​തി​ര​ക​ളി​യും ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തി വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​വും വേ​ദി​യി​ല്‍ വ​ച്ചു​ത​ന്നെ ന​ല്‍​കി.

കോ​വി​ഡ്-19 മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌ ന​ട​ത്തി​യ ച​ട​ങ്ങി​ല്‍ പ്ര​ശ​സ്ത ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ വി​നോ​ദ് മ​ങ്ക​ര​യും, പ്ര​ശ​സ്ത ന​ര്‍​ത്ത​കി​യും ന​ടി​യു​മാ​യ ര​ച​ന നാ​രാ​യ​ണ​ന്‍​കു​ട്ടി​യും വി​ജ​യി​ക​ള്‍​ക്ക് പു​ര​സ്കാ​ര​ങ്ങ​ളും കാ​ഷ് അ​വാ​ര്‍​ഡും ന​ല്‍​കി ത​ങ്ങ​ളു​ടെ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു​കൊ​ണ്ട് ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് മാ​റ്റു​കൂ​ട്ടി.

സ്റ്റാ​ര്‍​സ് ഓ​ഫ് പ​ഴ​യ​ന്നൂ​ര്‍ ഗ്രൂ​പ്പ് അം​ഗം ആ​ഭി​ഷ ര​തീ​ഷ് അ​വ​താ​ര​ക​യാ​യ ച​ട​ങ്ങി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന രാ​ജ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ​യ​ന്‍, മു​ന്‍ പ്ര​സി​ഡ​ന്‍റ് പി.​കെ. മു​ര​ളീ​ധ​ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ര്‍​ട്ട്: മൊ​യ്തീ​ന്‍ പു​ത്ത​ന്‍​ചി​റ