തിരുനവന്തപുരം : സ്ഥാപനങ്ങളില്‍ പ്രവേശിക്കാവുന്നവരുടെ എണ്ണം വ്യക്തമാക്കി പോസ്റ്റര്‍ പതിക്കണമെന്ന് ഡി.ജി.പി. കടകളിലും സ്ഥാപനങ്ങളിലും ഒരു നിശ്ചിതസമയത്ത് പ്രവേശിക്കാവുന്ന ജീവനക്കാരുടേയും ഉപഭോക്താക്കളുടേയും എണ്ണം വ്യക്തമാക്കി പോസ്റ്റര്‍ പതിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശിച്ചു. സംസ്ഥാനത്ത് കോവിഡ് കുത്തനെ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണിത്.
പെട്ടെന്ന് ശ്രദ്ധയില്‍പ്പെടുന്ന വിധം പോസ്റ്റര്‍ പതിക്കുന്നതുവഴി നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ പൊലീസിന് കഴിയുമെന്ന് ബെഹ്‌റ വ്യക്തമാക്കി. ഇക്കാര്യത്തില്‍ അടിയന്തരനടപടി സ്വീകരിക്കാന്‍ ക്രമസമാധാനവിഭാഗം എ.ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് മാത്രം 195 കേസുകളാണ് റിപ്പാര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 15 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 10 പേര്‍ക്കും, കൊല്ലം ജില്ലയിലെ 2 പേര്‍ക്കും, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ ഒരാള്‍ക്ക് വീതമാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതേസമയം 118 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 62 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
മലപ്പുറം ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 11 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.