യുഎഇയില്‍ സൊട്രോവിമാബ് ആന്റിബോഡി ചികിത്സയില്‍ 97.3 ശതമാനത്തിലധികം രോഗികള്‍ അഞ്ചു മുതല്‍ ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ സുഖം പ്രാപിച്ചു. അബുദാബി ആരോഗ്യ വിഭാഗവും ദുബൈ ഹെല്‍ത്ത് അതോറിറ്റിയുമായി സഹകരിച്ച് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് രണ്ടാഴ്ചത്തെ ചികിത്സയുടെ ഫലം പുറത്തുവിട്ടത്.
ശ്വേതരക്താണുക്കള്‍ ക്ലോണ്‍ ചെയ്ത് നിര്‍മിക്കുന്ന മോണോക്ലോണല്‍ ആന്റിബോഡിയായ സൊട്രോവിമാബ് 12 വയസ്സിനും അതിന് മുകളിലും പ്രായമുള്ളവരില്‍ ഉപയോഗിക്കാം. നേരിയതോ ഇടത്തരമോ ആയ കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം രോഗം മൂര്‍ച്ഛിക്കാന്‍ സാധ്യതയുള്ളവരിലും മരുന്ന് ഉപയോഗിക്കാവുന്നതാണ്.



