തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുത്തി കേരള പോലിസ് ആക്റ്റില്‍ ഭേദഗതി വരുത്തണമെന്ന ശിപാര്‍ശയുമായി ഡിജിപി ലോക്നാഥ് ബെഹ്റ. വാക്കുകളും ദൃശ്യങ്ങളും ഉപയോഗിച്ചുള്ള ലൈംഗിക അധിക്ഷേപം ജാമ്യമില്ലാ കുറ്റമാക്കണമെന്നും തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് അധിക്ഷേപിക്കുന്നതിന് ശിക്ഷ നല്‍കണമെന്നും ശിപാര്‍ശയിലുണ്ട്.
ഇന്റര്‍നെറ്റിലൂടെയുള്ള ലൈംഗിക അധിക്ഷേപങ്ങള്‍ മാത്രമല്ല തെറ്റായ ആക്ഷേപങ്ങളിലൂടെയുള്ള വ്യക്തിഹത്യകളും കുറ്റകരമാക്കുന്ന തരത്തിലുള്ള നിയമനിര്‍മാണം വേണമെന്നാണ് ഡിജിപി ശിപാര്‍ശ ചെയ്തിരിക്കുന്നത്.
നിലവില്‍ സൈബര്‍ കേസുകളില്‍ ഭൂരിപക്ഷം പ്രതികള്‍ക്കും വേഗത്തില്‍ ജാമ്യം ലഭിക്കുന്ന അവസ്ഥയാണ്. സൈബര്‍ കേസുകളില്‍ കര്‍ശന നടപടികള്‍ക്ക് മതിയായ നിയമം കേന്ദ്ര ഐടി ആക്ടില്‍ ഇല്ലെന്നും അതിനാല്‍ കേരള പോലിസ് ആക്ടില്‍ പുതിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തണമെന്നുമാണ് ഡിജിപി ശിപാര്‍ശ ചെയ്യുന്നത്.