തമിഴ്നാട്ടിലെ സേലത്ത് വാഹനാപകടത്തിൽ നാല് മരണം. ധർമ്മപുരി ദേശീയ പാതയിലാണ് സംഭവം. കണ്ടെയ്നർ ലോറി വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇരുപതോളം പേർക്ക് പരുക്കേറ്റു.

ബൈക്ക് അപകടത്തെ തുടർന്ന് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് പിന്നിലേക്ക് ലോറി ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ലോറി ഇടിച്ച് ചെറുതും വലുതുമായ 16 ഓളം വാഹനങ്ങൾ തകർന്നിട്ടുണ്ട്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ വാഹന ഗതാഗതം തടസപ്പെട്ടു.