സംസ്ഥാനത്ത് കൊവിഡ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. സെപ്റ്റംബര്‍ അവസാനത്തോടെ കൊവിഡ് കേസുകള്‍ വര്‍ധിക്കുമെന്നാണ് ആരോഗ്യ വിധഗ്ധര്‍ പറയുന്നത്. ദിവസം 10,000 ത്തിന് അടുത്ത് കൊവിഡ് പോസിറ്റീവ് കേസുകളിലേക്ക് എത്തുന്നതിനുള്ള സാധ്യതയാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതിനെ മറികടക്കാന്‍ ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്.

ഈ സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വീകരിക്കേണ്ട ജാഗ്രതയെക്കുറിച്ചുള്ള ബോധവത്കരണ വിഡിയോ ഒരുക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. പൃഥ്വിരാജ്, ടൊവിനോ, ജയസൂര്യ അടക്കമുള്ളവരാണ് ബോധവത്കരണ വീഡിയോയിലുള്ളത്. കൊവിഡ് ബ്രിഗേഡില്‍ പങ്കുചേരുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും വ്യക്തി ശുചിത്വവും സാമൂഹിക അകലം പാലിക്കുന്നതിന്റെ പ്രാധാന്യവും വിഡിയോയില്‍