ഫിലഡൽഫിയ ∙ അമേരിക്കൻ അതിഭദ്രാസനത്തിലെ മുഖ്യദേവാലയങ്ങളിലൊന്നായ സെന്റ്. പീറ്റേഴ്സ് കത്തീഡ്രലിൽ ഇടവകയുടെ കാവൽപിതാവും, ശ്ലീഹന്മാരിൽ തലവനുമായ പ. പത്രോസ് ശ്ലീഹായുടെ നാമത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള ദുഃഖറോന പെരുനാളും സൺഡേ സ്കൂൾ കുട്ടികളുടെ വെക്കേഷൺ ബൈബിൾ സ്കൂളും സംയുക്തമായി ജൂലൈ 1, 2, 3, 4 (വ്യാഴം, വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ പൂർവ്വാധികം ഭംഗിയായി പതിവുപോലെ ആചരിക്കും.

വി. കുർബാനയ്ക്കുശേഷം (27th ഞായർ) കൊടി ഉയർത്തിയതോടുകൂടി ഈ വർഷത്തെ പെരുനാൾ മഹാമഹത്തിനു ആരംഭം കുറിക്കുകയായി. ജൂലൈ 3നു ശനിയാഴ്ച വൈകുന്നേരം 6–ന് പെരുനാളിനോടനുബന്ധിച്ച് സന്ധ്യാപ്രാർഥനയും, 6.45 ന് റവ. ഫാ. ആകാശ് പോൾ നയിക്കുന്ന സുവിശേഷ പ്രസംഗവും തുടർന്ന് റാസ, ഫയർ വർക്സ്, ചെണ്ടമേളവും ക്രിസ്തീയ ഗാനാലാപനവും 9 മണിക്ക് സ്നേഹ വിരുന്നും ഉണ്ടായിരിക്കും. അടുത്ത ദിവസം ( 4th ഞായറാഴ്ച) രാവിലെ 9 മണിക്ക് പ്രഭാത പ്രാർഥനയും, 10ന് ഭദ്രാസന മെത്രാപോലിത്തായുടെ മുഖ്യകാർമ്മികത്വത്തിൽ വി. കുർബാനയും തുടർന്ന് ഹൈസ്കൂൾ, കോളജ് കൂടാതെ സൺഡേ സ്കൂൾ തലത്തിൽ ബിരുദധാരികളായ കുട്ടികളെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരിക്കും. തുടർന്ന് കൈമുത്ത്, നേർച്ച വിളമ്പ്, കൊടിഇറക്കു കഴിയുന്നതോടുകൂടി ഈ വർഷത്തെ പെരുനാൾ ആഘോഷങ്ങൾക്ക് സമാപനം കുറിക്കും.

പതിവുപോലെ എല്ലാവർഷവും നടത്തിവരാറുള്ള വിബിഎസ് (വെക്കേഷൻ ബൈബിൾ സ്കൂൾ) ജൂലൈ 1, 2(വ്യാഴം, വെള്ളി) ദിവസങ്ങളിൽ സെന്റ്. പീറ്റേഴ്സ് കത്തീഡ്രലിൽ സൺഡേ സ്കൂളിലെ പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിലും യൂത്ത് ലീഗിന്റെ സഹകരണത്തിലുമാണ് നടത്തുന്നത്. ഈ വർഷത്തെ വിബിഎസ് തീം ഗോഡ്സ് അത്‍ലറ്റിക്സ് എന്നാണ്. പ്രി കിന്റെർ ഗാർടൺ (4 വയസ്സ്) മുതൽ 10–ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 1.30 വരെയാണ് വിബിഎസ് ക്രമീകരിച്ചിരിക്കുന്നത്. ഈ വർഷം കുട്ടികൾക്കായി ധാരാളം കലാകായിക മേളകളും ഒരുക്കിയിരിക്കുന്നതായി അധികൃതർ അറിയിച്ചു. 3rd ശനിയാഴ്ച 5 മണിക്ക് വിബിഎസ് സമാപനചടങ്ങ് ഉണ്ടായിരിക്കും.

ഫിലഡൽഫിയായിലെയും പരിസരപ്രദേശങ്ങളിലെയും കുട്ടികളെയും വിശ്വാസികളെയും പെരുനാളിലെക്കും, വെക്കേഷൻ ബൈബിൾ സ്കൂളിലേക്കും ഭക്തിയാധരപൂർവ്വം സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാനായി ക്ഷണിച്ചുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് :

റവ. ഫാ. ഗീവറുഗീസ് ജേക്കബ് ചാലിശ്ശേരിൽ.

എൽദോ വർഗീസ് (സെക്രട്ടറി) – 267 441 4381

എൽദോ ജോർജ് (ട്രസ്റ്റി) –609 647 8566