ന്യൂഡല്‍ഹി: ജഡ്ജി നിയമനത്തിനായുള്ള സുപ്രീംകോടതി കൊളീജിയത്തിന്റെ 44 ശിപാര്‍ശകളില്‍ ശനിയാഴ്ച തീരുമാനമെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ആകെ കിട്ടിയ 104 ശിപാര്‍ശകളിലും ഉടനെ തീരുമാനമുണ്ടാകുമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
കൊളീജിയം ശിപാര്‍ശകളില്‍ കേന്ദ്രസര്‍ക്കാര്‍ വൈകിപ്പിക്കുന്നതിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. കൊളീജിയം രണ്ടാമതും അയയ്ക്കുന്ന ശിപാര്‍ശകള്‍ കേന്ദ്രം മടക്കുന്നത് ഗൗരവമുള്ള വിഷയമാണെന്ന് ജസ്റ്റീസ് സഞ്ജയ് കിഷന് കൗള്‍ വ്യക്തമാക്കി.
കേന്ദ്രം മടക്കിയ ശിപാര്‍ശകളില്‍ എന്ത് നടപടി സ്വീകരിക്കണമെന്നത് സംബന്ധിച്ച് കൊളീജിയം ഉടന്‍ ചര്‍ച്ച ചെയ്യുമെന്നും കോടതി അറിയിച്ചു.