ആലപ്പുഴ: സുഹൃത്തുക്കളായ രണ്ട് പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുറവൂര്‍ ചാവടി കൊല്ലശേരില്‍ കരുണാകരന്റെ മകന്‍ ബൈജു (50), ചാവടി കൈതവളപ്പില്‍ ചാര്‍ളിയുടെ മകന്‍ സ്റ്റീഫന്‍ (46) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴയിലാണ് സംഭവം.

ബൈജുവും സ്റ്റീഫനും സുഹൃത്തുക്കളാണ്. ബൈജുവിനെയും സ്റ്റീഫനെയും അവരവരുടെ വീടുകളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സാനിറ്റൈസര്‍ കുടിച്ചാതാകാം മരണ കാരണമെന്ന് പോലീസ് സംശയിക്കുന്നു. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒഴിഞ്ഞ സാനിറ്റൈസര്‍ കുപ്പികളും, വാറ്റ് ചാരയത്തിന്റെ കുപ്പികളും കണ്ടെത്തിയിരുന്നു.

ഇരുവരും അടുത്തടുത്ത വീടുകളില്‍ ഒറ്റയാക്കായിരുന്നു താമസം. കഴിഞ്ഞ ദിവസം രാത്രി ബൈജുവിന്റെ വീട്ടില്‍ വെച്ച്‌ ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നുവെന്നും കുറച്ച്‌ മാത്രം മദ്യം ഉള്ളതിനാല്‍ വീര്യം കൂട്ടുന്നതിനായി സാനിറ്റൈസറോ വാറ്റ് ചാരായമോ കൂടി ഇതോടൊപ്പം ചേര്‍ത്തിരുന്നിരിക്കാമെന്നും പോലീസ് പറഞ്ഞു. ബൈജു സീഫുഡ് കമ്ബനിയിലെ ഡ്രൈവറും, സ്റ്റീഫന്‍ കൂലിപ്പണിക്കാരനുമാണ്. കുത്തിയതോട് പോലീസെത്തി മൃതദേഹങ്ങള്‍ തുറവൂര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.