മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് നിഷ്പക്ഷ മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യവുമായി റിയ ചക്രബര്‍ത്തി. തന്റെ അഭിഭാഷകന്‍ മുഖേനയാണ് റിയ ആവശ്യം ഉന്നയിച്ചത്. സുശാന്തിന്റെ മരണത്തില്‍ മയക്കുമരുന്നിന്റെ പങ്ക് മാത്രമാണ് അന്വേഷിക്കുന്നത്. അതില്‍ കൃത്യമായ ഏകപക്ഷീയ നടപടിയാണ് എടുക്കുന്നത്. എന്നാല്‍ സുശാന്തിന്റെ ആരോഗ്യ സ്ഥിതിയും , മറ്റ് പ്രശ്നങ്ങളും അന്വേഷണ സംഘം പരിഗണിച്ചിട്ടില്ലെന്നും റിയയുടെ അഭിഭാഷകനായ സതീഷ് മനേഷ് ഷിന്‍ഡേ കോടതിയെ അറിയിച്ചു.
സുശാന്തിന്റെ അഭിഭാഷകന്‍ വികാസ് സിംഗിന്റെ പരാമര്‍ശത്തിനായിരുന്നു റിയയ്ക്ക് വേണ്ടി സതീഷ് മനേഷ് ഷിന്‍ഡേയുടെ മറുപടി . ബീഹാര്‍ തെരഞ്ഞെടുപ്പിന് സ്വാധീനിക്കാന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത അന്വേഷണമാണ് നടക്കുന്നതെന്നും റിയയുടെ അഭിഭാഷകന്‍ ആരോപിച്ചു. മുന്‍ ഡി.ജി.പി കാലാവധി തികയ്ക്കാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്നതും സുശാന്തിന്റെ മരണത്തില്‍ ഏകപക്ഷീയമായ നടപടി മാത്രമാണ് ഉണ്ടാവുക എന്നതിന്റെ തെളിവാണെന്നും റിയ പറഞ്ഞു.