നിഥിന്‍ രണ്‍ജി പണിക്കര്‍ രചനയും സംവിധാനവും നിര്‍വഹിച്ച്‌ സുരേഷ് ഗോപി ചിത്രം ആണ് കാവല്‍. സിനിമയുടെ ട്രെയ്‌ലര്‍ നാളെ വൈകുന്നേരം ഏഴ് മണിക്ക് റിലീസ് ചെയ്യും. സുരേഷ് ഗോപി നായകനാകുന്ന ഈ ചിത്രത്തില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ റേച്ചല്‍ ഡേവിഡാണ് നായിക.

രണ്‍ജി പണിക്കര്‍,മുത്തുമണി,സന്തോഷ് കീഴാറ്റൂര്‍,ശങ്കര്‍ രാമകൃഷ്ണന്‍,ഐ.എം. വിജയന്‍,അലന്‍സിയര്‍ ലേ ലോപ്പസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.നിഖില്‍ എസ്.പ്രവീണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രസംയോജനം മന്‍സൂര്‍ മൂത്തൂട്ടിയാണ് കൈകാര്യം ചെയ്തത്.ഹൈറേഞ്ച് പശ്ചാത്തലമാക്കി രണ്ടു കാലഘട്ടത്തിന്‍്റെ കഥയാണ് ചിത്രം ദൃശ്യവല്‍ക്കരിക്കുന്നത്.ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജ് ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നു