തൃശൂര്‍: ചലച്ചിത്രതാരം സുരേഷ് ഗോപി എംപിയുടെ 62ാമത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരം ഹയര്‍സെക്കന്ററി സ്‌കൂളിന് ഫാന്‍സ് അസോസിയേഷന്‍ ഹാന്‍ഡ് സാനിറ്റൈസര്‍ മെഷീന്‍ നല്‍കി.

ബിജെപി ജില്ല പ്രസിഡണ്ട് അഡ്വ.കെ.കെ അനീഷ്‌കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പുറനാട്ടുകര ശ്രീരാമകൃഷ്ണമഠം അദ്ധ്യക്ഷന്‍ സ്വാമി സദ്ഭവാനന്ദ മുഖ്യാതിഥി ആയിരുന്നു. ഓള്‍ കേരള ഭരത് സുരേഷ് ഗോപി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വിനോദ് എം.അഴകത്ത് അദ്ധ്യക്ഷത വഹിച്ചു.

സ്‌കൂള്‍ പ്രധാനാധ്യാപിക പി.എസ്. രജി, പിടിഎ പ്രസിഡന്റ് രാജേന്ദ്രന്‍, റോണാള്‍ഡ് പാലയൂര്‍, രാജേഷ്, ജോഷി പനമ്ബയില്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് മുതുവറ സെന്ററില്‍ മാസ്‌ക് വിതരണം ചെയ്തു. പുറനാട്ടുകര ആത്മ ഫൗണ്ടേഷന്‍ അന്തേവാസികള്‍ക്ക് മധുരവിതരണവും ധനസഹായവും നല്‍കി.