തിരുവനന്തപുരം: കെ. സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷൻ സ്ഥാനത്തുനിന്ന് മാറ്റില്ലെന്ന് ബിജെപി കേന്ദ്ര നേതാവ് പ്രകാശ് ജാവദേക്കർ. കേരളത്തിലെ ബിജെപി നേതൃത്വം മാറുമെന്നത് തെറ്റായ പ്രചാരണമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

കേരളത്തിൽ ബിജെപിക്കുവേണ്ടി ശക്തമായി പൊരുതുന്ന നേതാവാണ് സുരേന്ദ്രൻ. അദ്ദേഹത്തെ മാറ്റുന്ന കാര്യം ആലോചിച്ചിട്ട് പോലുമില്ല. സുരേന്ദ്രന്‍റെ നേതൃത്വത്തിൽ തന്നെയാകും ബിജെപി ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും ജാവദേക്കർ പറഞ്ഞു.