പി പി ചെറിയാൻ

വാഷിങ്ടൻ ∙ യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ലേബർ സോളിസിറ്ററായി ഇന്ത്യൻ അമേരിക്കൻ സീമാ നന്ദയുടെ നിയമനം യുഎസ് സെനറ്റ് ജൂലൈ 14ന് അംഗീകരിച്ചു. സീമക്ക് അനുകൂലമായി 53 വോട്ടുകൾ ലഭിച്ചു. എതിർത്ത് 46 പേർ വോട്ടു ചെയ്തു.

ഡമോക്രാറ്റിക് നാഷനൽ കമ്മിറ്റി ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി സേവനം അനുഷ്ഠിച്ച ഇവർ ഒബാമ അഡ്മിനിസ്ട്രേഷൻ ലേബർ ഡിപ്പാർട്ട്മെന്റ് കമ്മിറ്റി‌‌ അംഗമായി പ്രവർത്തിച്ചിരുന്നു.

നന്ദയുടെ നിയമനം കൺഗ്രഷണൽ ഏഷ്യൻ ഫസഫിക്ക് അമേരിക്കൻ അധ്യക്ഷ ജൂ‍ഡിച്ചുവിന്റെ നേതൃത്വത്തിൽ അംഗങ്ങൾ കരഘോഷത്തോടെയാണു സ്വീകരിച്ചത്. നന്ദയുടെ നിയമനത്തിൽ ആധികൊള്ളുന്നതായും ജൂഡി പറഞ്ഞു. ബൈഡൻ ഭരണകൂടം നേരിടുന്ന ഗൗരവമായ നിയമ പോരാട്ടങ്ങൾ നേരിടുന്നതിന് പ്രഗത്ഭയായ സോളിസിറ്ററെയാണു ബൈഡൻ തിരഞ്ഞെടുത്തിരിക്കുന്നതെന്നു ഡിപ്പാർട്ട്മെന്റ് ഓഫ് ലേബർ അണ്ടർ സെക്രട്ടറി ടോം പെരസ് അഭിപ്രായപ്പെട്ടു.

കണക്ടികട്ടിൽ ജനിച്ചു വളർന്ന സീമാ നന്ദ ബ്രൗൺ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബിരുദം നേടിയത്. ബോസ്റ്റൺ കോളജ് ഓഫ് ലൊ സ്കൂളിൽ നിന്നും നിയമ ബിരുദവും കരസ്ഥമാക്കി. ഇപ്പോൾ ഹാർവാർഡ് ലൊ സ്കൂൾ ലേബർ ആന്റ് വർക്ക് ലൈഫ് പ്രോഗ്രാം ഫെല്ലൊയാണ്. ഗവൺമെന്റ് സർവീസിൽ 15 വർഷത്തോളം ലേബർ ആന്റ് എംപ്ലോയ്മെന്റ് അറ്റോർണിയായി പ്രവർത്തിച്ച സീമാ നന്ദ പുതിയ തസ്തികയിൽ നിയമിക്കപ്പെടുന്നതിന് ഏറ്റവും അർഹയായ സ്ഥാനാർഥിയാണെന്നാണു ബൈഡൻ ഇവരെ കുറിച്ചു വിശേഷിപ്പിച്ചത്.