ലഖ്‌നൗ: ഹത്രാസില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് എത്തുന്നു. പെണ്‍കുട്ടിക്ക് നീതി ലഭിക്കുന്നത് വരെ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരായ പ്രക്ഷോഭം തുടരുമെന്ന് ആസാദ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഡല്‍ഹി ജന്ദര്‍ മന്ദിറില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രീം കോടതി വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ഹത്രാസിലേക്ക് പോകാന്‍ ശ്രമിച്ച ചന്ദ്രശേഖര്‍ ആസാദിനെ യു.പി പോലീസ് തടയുകയും വീട്ടുതടങ്കലില്‍ ആക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു.
സി.പി.എം നേതാക്കള്‍ ഇന്ന് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചു. സി.പി.എം കേന്ദ്ര കമ്മറ്റി അംഗങ്ങളായ വിജു കൃഷ്ണന്‍, എ.ആര്‍ സിന്ധു, പുണ്യവതി എന്നിവരടങ്ങുന്ന സംഘമാണ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച ബന്ധുക്കളെ ആശ്വസിപ്പിച്ചത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിന് എല്ലാവിധ സഹായവും പാര്‍ട്ടി വാഗ്ദാനം ചെയ്തു.