ഫിലഡൽഫിയ∙സ്നേഹ മൂല്യങ്ങളിൽ നിലകൊണ്ട സാഹിത്യകാരനാണ് സി.എസ്.ജോർജ് കോടുകുളഞ്ഞി എന്ന് ഫിലഡൽഫിയാ മലയാള സാഹിത്യ വേദി. സി.എസ്.ജോർജിന്റെ നിര്യാണത്തിൽ ഫിലഡൽഫിയാ മലയാള സാഹിത്യ വേദി അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് പ്രഫസ്സർ കോശി തലയ്ക്കൽ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് അശോകൻ വേങ്ങശ്ശേരി, സെക്രട്ടറി ജോർജ് നടവയൽ, ട്രഷറർ ഫിലിപ്പോസ് ചെറിയാൻ എന്നിവർ സി എസ് ജോർജിന്റെ സേവനങ്ങളെ അനുസ്മരിച്ചു പ്രസംഗിച്ചു.
കേരള സര്‍വ്വകലാശാലയില്‍ നിന്നും എം.എസ്.സി., ബി.എഡ് ബിരുദങ്ങള്‍ നേടിയ സി എസ് ജോര്‍ജ് കോടുകുളഞ്ഞി, ദീര്‍ഘകാലം ന്യൂയോര്‍ക്ക് സിറ്റി എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഹൈസ്കൂള്‍ അദ്ധ്യാപകനായിരുന്നു. ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്‌മെന്‌റില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥനായും സേവനമനുഷ്ഠിച്ചു. മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ നിരവധി കവിതാകഥാരചനകളുടെ കര്‍ത്താവാണ്.
മലയാളത്തിലെ വിവിധ പത്രമാസികകളിലും , ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലും കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. "സിംപിള്‍ സ്പിരിച്വാലിറ്റി ‘ എന്ന പേരില്‍ ആത്മീയ ചിന്താശകലങ്ങള്‍ ഫേസ്ബുക്ക് പേജിലൂടെ ദീര്‍ഘനാള്‍ പ്രസിദ്ധീകരിച്ചിരുന്നു. എഴുത്തുകാരുടെ കൂട്ടായ്മയിലും ചര്‍ച്ചകളിലും സജീവസാന്നിധ്യമായിരുന്നു സി.എസ്.ജോർജ് കോടുകുളഞ്ഞി.