രാജ്യമൊട്ടാകെ ആരാധകരുള്ള ബോളിവുഡ് നടനാണ് സോനു സൂദ്. പൊതുപ്രവര്‍ത്തനങ്ങളില്‍ സജീവമായ താരത്തിന്റെ ഓരോ പ്രവൃത്തിയെയും അഭിനന്ദിച്ചുകൊണ്ട് സെലിബ്രിറ്റികള്‍ മുതല്‍ സാധാരണക്കാര്‍വരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ബോളിവുഡില്‍ 19 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് സോനു. നിരവധിപേരാണ് അദ്ദേഹത്തിന് ആശംസയുമായി എത്തിയത്.

2002ല്‍ പുറത്തിറങ്ങിയ ‘ഷഹീദ് ഇ അസം’ എന്ന ചിത്രത്തിലൂടെയാണ് സോനു ബോളിവുഡിലേക്ക് എത്തുന്നത്. സുകുമാര്‍ നായര്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ട്വിറ്ററിലൂടെ തന്റെ ആദ്യ ചിത്രത്തിന്റെ ഓര്‍മ്മകളും സോഷ്യല്‍ മീഡിയയിലൂടെ സോനു പങ്കുവെച്ചിട്ടുണ്ട്

സ്വാതന്ത്ര്യ സമര സേനാനി ഭഗത്ത് സിങ്ങിന്റെ ജീവിത കഥ പറയുന്ന ഷഹീദ് ഇ അസം എന്ന ചിത്രത്തില്‍ ഭഗത്ത് സിങ്ങിന്റെ വേഷമാണ് സോനു സൂദ് അവതരിപ്പിച്ചത്. ചിത്രത്തെക്കുറിച്ച്‌ ‘സിനിമ വര്‍ക്കായില്ല, പക്ഷെ ഞാന്‍ ജീവിച്ചു’ എന്നാണ് സോനുസൂദ്‌ ട്വിറ്ററില്‍ പറഞ്ഞത്.