ഫോമാ നാഷണൽ കമ്മിറ്റി യോഗം 2020 -22 വർഷത്തെ പബ്ലിക് റിലേഷൻസ് ഓഫീസർആയി സാജു ജോസഫ് നെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു . കഴിഞ്ഞ ദിവസം നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഒന്നായ അഭിപ്രായത്തെ തുടർന്നാണ് നാഷണൽ കമ്മിറ്റി സാജുവിനെ തിരഞ്ഞെടുത്തത് .
2016 -18 ലെ ബെന്നി വാച്ചാച്ചിറയുടെ നേതൃത്വത്തിലുള്ള ടീമിൽ വെസ്റ്റേൺ റീജിയനിൽ നിന്നുള്ള നാഷണൽ കമ്മിറ്റിമെമ്പർ ആയും ഇക്കഴിഞ്ഞ ഫിലിപ്പ് ചാമത്തിൽ ന്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ജോയിന്റ് സെക്രട്ടറിആയും സാജു ഫോമായിൽ സ്തുത്യർഹമായ സേവനം കാഴ്ചവെച്ചിട്ടുണ്ട് . കഴിഞ്ഞ നാലുവർഷം സാജുവിന്റെകർമ്മനിരതമായ പ്രവർത്തനം ഫോമായ്ക്ക് ഒരു മുതൽകൂട്ടായിരുന്നു വെന്ന് പ്രസിഡന്റ് അനിയൻ ജോർജ്ജ്അഭിപ്രായപ്പെട്ടു . കോവിഡ് പ്രതിസന്ധികാലത്ത് ഫോമായുടെ പ്രവർത്തനങ്ങളെ ശക്തമായി മുന്നോട്ടു കൊണ്ട് പോകാൻ സാജു എക്സിക്യൂട്ടീവ് കമ്മിറ്റിയും നാഷണൽ കമ്മിറ്റിയുമായി ചേർന്ന് നടത്തിയ പ്രവർത്തനങ്ങളും സേവനങ്ങളും അമേരിക്കൻമലയാളികൾക്ക് അറിയാവുന്നതാണ് . ഇന്ത്യയിലേക്ക് പോകാൻ ബുദ്ധിമുട്ടിയ നിരവധി യാത്രക്കാർക്ക് യാത്രാ സൗകര്യങ്ങളുംവിസ സൗകര്യങ്ങളും ലഭ്യമാക്കുവാൻ സാജു കഠിനമായി യത്നിച്ചിരുന്നു . മുൻ ഫോമാ ജനറൽ സെക്രട്ടറി ജോസ്അബ്രാഹവും ഇപ്പോഴത്തെ ജനറൽ സെക്രട്ടറി ടി ഉണ്ണികൃഷ്ണനും ആയി ചേർന്ന് പ്രവാസികാര്യ മന്ത്രി മുരളീധരനും , എംപി സുരേഷ് ഗോപിയും ആയി നിരന്തരം ബന്ധപ്പെട്ട് ഒട്ടേറേ ആൾക്കാർക്ക് യാത്രാ സൗകര്യങ്ങൾ ഏർപ്പാടാക്കി .
കോൺസുലേറ്റ് ഉദ്യോഗസ്ഥരുമായി വർഷങ്ങളായുള്ള സ്നേഹബന്ധം ഇക്കാര്യം സുഗമമാക്കി . നിരവധി ഗർഭിണികൾക്കുംജോലി നഷ്ടപ്പെട്ടവർക്കും വിദ്യാർത്ഥികൾക്കും യാത്ര സാധ്യമായി .
പല അടിയന്തിരഘട്ടങ്ങളിലും സാൻഫ്രാൻസിസ്കോ കോൺസുലേറ്റ്മായി ബന്ധപ്പെട്ട് പലർക്കും വിസ പ്രശ്നങ്ങൾപരിഹരിക്കാൻ സാജുവിന് സാധിച്ചിട്ടുണ്ട്.
സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ ഏവർക്കും സുപരിചതനായ സാമൂഹ്യ പ്രവർത്തകനും 2013 -2015 ലെ മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്ക )യുടെ പ്രസിഡന്റും ഇപ്പോൾ ട്രസ്റ്റി ബോർഡ് വൈസ്ചെയർമാനും , ഫോമാ യുടെ അംഗ സംഘടനയായ ബേമലയാളി യുടെ സ്ഥാപക നേതാക്കളിൽ ഒരാളുമാണ് സാജു .
ഇനിയും എക്സ്ക്യൂട്ടീവ് കമ്മിറ്റിയും നാഷണൽ കമ്മിറ്റിയുമായി ചേർന്ന് ഫോമായുടെ പ്രവർത്തനങ്ങൾജനങ്ങളിലെത്തിക്കുവാൻ പരമാവധി ശ്രമിക്കുമെന്നും സാജു ഉറപ്പുനൽകി. ആത്മാർത്ഥമായ ലാളിത്യം നിറഞ്ഞസാജുവിന്റെ പ്രവർത്തനരീതി ഫോമായ്ക്കു കരുത്തേകുമെന്നും ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ് , ജനറൽ സെക്രട്ടറിടി . ഉണ്ണികൃഷ്ണൻ , ട്രെഷറർ തോമസ് ടി ഉമ്മൻ , വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട് ,ജോയിന്റ് ട്രെഷറർ ബിജു തോണിക്കടവിൽ , എന്നിവർ ഉറപ്പിച്ചു പറഞ്ഞു. എക്സിക്യൂട്ടീവ് കമ്മിറ്റിയും നാഷണൽ കമ്മിറ്റിയുംആശംസകളും പൂർണ്ണ സഹകരണവും അറിയിച്ചു.