കൊല്‍ക്കത്ത: ഉംപുന്‍ ചുഴലിക്കാറ്റ് വന്‍ നാശം വിതച്ച സാഹചര്യത്തില്‍ ബംഗാളില്‍ സൈന്യത്തിന്റെ സഹായം വേണമെന്ന മമത ബാനര്‍ജി സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും പുനഃസ്ഥാപിക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമത്തില്‍ സഹായിക്കാനായി ഇന്ത്യന്‍ സംഘത്തിന്റെ അഞ്ച് സംഘങ്ങളാണ് സംസ്ഥാനത്തേക്ക് എത്തുന്നത്.
ലോക്ക്ഡൗണിന്റെ പരിധിക്കുള്ളില്‍ നിന്ന് കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും ഉംപുന്‍ ചുഴലിക്കാറ്റ് വന്‍ നാശം വിതച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സഹായം ആവശ്യമുണ്ടെന്നും ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇത്തരത്തില്‍ നിരവധി തവണ ആഭ്യന്തര വകുപ്പ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്നുമുള്ള സംഘങ്ങള്‍ മരങ്ങള്‍ കൊടുങ്കാറ്റില്‍ വീണ മരങ്ങളും മറ്റും വെട്ടിമാറ്റാനും, വൈദ്യുതി പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങളിലാണെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കുന്നു. റെയില്‍വേ, തുറമുഖ അധികൃതര്‍ സ്വകാര്യ മേഖലകള്‍ എന്നിവരോടും സംസ്ഥാനം പുനരുദ്ധാരണ പ്രവര്‍ത്തങ്ങള്‍ക്കായുള്ള സഹായം തേടിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു.