കോഴിക്കോട്: സര്‍ക്കാരും കെഎസ്‌ആര്‍ടിസിയും ഒരു കരാറിലും ഏര്‍പ്പെട്ടിട്ടില്ലെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ബസ് വാങ്ങിക്കാന്‍ കരാര്‍ ആവശ്യമില്ല . പ്രൈസ് വാട്ടര്‍ കൂപ്പറുമായി ബന്ധപ്പെട്ട ആരോണങ്ങള്‍ തള്ളിക്കളയുന്നതായും പ്രതിപക്ഷനേതാവ് വസ്തുതകള്‍ വളച്ചൊടിച്ച് നിരന്തരം സര്‍ക്കാരിനെതിരെ ആരോപണം ഉയര്‍ത്തുകയാണെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.
ഇലക്‌ട്രിക് ബസ്സിനെ കുറിച്ച് സാധ്യത പഠനം നടത്താനാണ് കമ്ബനിയെ ഏല്‍പ്പിച്ചത്. ചെന്നിത്തല ഇന്നലെ ഉയര്‍ത്തിക്കാട്ടിയ സര്‍ക്കുലറില്‍ തന്നെ അത് വ്യക്തമാണ്. എന്നാല്‍ ആരോപണം ഉന്നയിച്ച ചെന്നത്തില ആ ഭാഗം വായിച്ചിട്ടില്ല. മുഖ്യമന്ത്രി നേരിട്ടാണ് ഈ പദ്ധതി മോണിറ്റര്‍ ചെയ്യുന്നത്. സംസ്ഥാനത്തിന്‍്റെ ഉന്നമനത്തിന് വേണ്ടിയാണിത്. ടെണ്ടര്‍ ക്ഷണിക്കാതെ ജോലി ഏല്‍പിച്ചവെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി പറയുകയാണ്. കണ്‍സല്‍ട്ടന്‍സിയെ തെരഞ്ഞെടുക്കാന്‍ ടെണ്ടര്‍ വിളിക്കേണ്ട ആവശ്യമില്ല. കണ്‍സല്‍ട്ടന്‍സികളുടെ ലിസ്റ്റ് തയ്യാറാക്കുന്നത് കേന്ദ്രസര്‍ക്കാരാണ്.
കൂടാതെ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പഴ്സിന്റെ പേര് കേന്ദ്ര ഗവണ്‍മെന്റിന്റെ എം പാനല്‍ ലിസ്റ്റില്‍ നിന്ന് നീക്കിയിരുന്നില്ല. മറ്റു നാല് കമ്ബനികളും കണ്‍സല്‍ട്ടന്‍സി സേവനം ഏറ്റെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വാഹന രംഗത്ത് പ്രൈസ് വാട്ടറിനാണ് അനുഭവപരിചയം. അതേസമയം സര്‍ക്കാര്‍ ഇതു വരെ ഒരു രൂപ പോലും പ്രൈസ് വാട്ടറിന് നല്‍കിയിട്ടില്ലെന്നും ഗതാഗതമന്ത്രി പറഞ്ഞു. മൂവായിരം ബസുകള്‍ വാങ്ങാനുള്ള ശേഷിയൊന്നും ഇപ്പോള്‍ കെഎസ്‌ആര്‍ടിസിക്ക് ഇല്ലെന്നും സ്വിറ്റ്സര്‍ലന്‍സ് കമ്ബനിയുമായി കരാര്‍ ഒപ്പിട്ടെന്ന വാര്‍ത്ത തെറ്റാണെന്നും മന്ത്രി പറഞ്ഞു.