മഹാമാരിയുടെ വ്യാപനത്തില്‍ പ്രധാന നഗരങ്ങളും പട്ടണങ്ങളുമെല്ലാം ലോക്ക്ഡൗണിലേക്ക് നീങ്ങി. വര്‍ക്ക് ഫ്രം ഹോം, സാമൂഹിക അകലംപാലിക്കല്‍ മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ആളുകളെല്ലാം വീടുകളില്‍ തന്നെയാണ് കൂടുതലും സമയം ചെലവാക്കുന്നത്.
കര്‍ശന ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ എല്ലാവരെയും ഒരു കൂരയ്ക്കുള്ളില്‍ ആക്കിയ സാഹചര്യത്തില്‍, വീട്ടിലെ വര്‍ക്ക്‌ലോഡ് കൂടി. ഇത് കാലാകാലങ്ങളില്‍ വര്‍ദ്ധിക്കുകയും വലിയ സ്വാധീനം ഉണ്ടാക്കുകയും ചെയ്യും. കഴിഞ്ഞയിടയ്ക്ക് നടത്തിയൊരു സര്‍വ്വേയില്‍ 82%* ആളുകളും വീട്ടിലെ പണികളും ഓഫീസ് പണികളും ബാലന്‍സ് ചെയ്യേണ്ടി വരുന്നതിനാല്‍ കുടുംബത്തിനൊപ്പം ചെലവഴിക്കുന്ന സമയത്തില്‍ കുറവുണ്ടായതായി സമ്മതിക്കുന്നു.



