തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സപ്ലൈകോ വഴി വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലെ പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന് കോന്നിയിലെ സിഎഫ്ആര്‍ഡി നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഓണക്കിറ്റിലെ പപ്പടത്തില്‍ ഈര്‍പ്പം 16.06 ശതമാനമാണ്. എന്നാല്‍ ഈര്‍പ്പം 12.5 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നാണ് കണക്ക്. മാത്രമല്ല സോഡിയം കാര്‍ബണേറ്റിന്റെ അളവും പിഎച്ച് മൂല്യവും വളരെ കൂടുതലാണ്. ഇതോടെ വിതരണം ചെയ്ത 81 ലക്ഷം പാക്കറ്റ് പപ്പടങ്ങളാണ് ഇനി തിരിച്ചെടുക്കേണ്ടി വരിക. പലരും പപ്പടം ഇതിനോടകം ഉപയോഗിച്ചതിനാല്‍ ഇനി അത് സാധ്യമാകില്ല. കിറ്റിലെ ശര്‍ക്കരയ്ക്കും നിലവാരമില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
സപ്ലൈകോ വഴി വിതരണം ചെയ്ത പപ്പടം ഭക്ഷ്യയോഗ്യമല്ല; തിരിച്ചെടുക്കേണ്ടത് 81 ലക്ഷം പാക്കറ്റ് പപ്പടം
