തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പ് നിയമ വിരുദ്ധമായി ഒരു പിഴയും ഈടാക്കുന്നില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്ത് പരിശോധന നടത്തിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആരുടെയെങ്കിലും സഹായത്തോടെ പിഴ ഒഴിവാക്കാന്‍ നിലവില്‍ കഴില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന പരിശോധനയെ വിമര്‍ശിച്ച് കൊണ്ട് പ്രചരിക്കുന്നത് തെറ്റിദ്ധരണാ ജനകമായ വാര്‍ത്തകളെന്നും മന്ത്രി വ്യക്തമാക്കി.
കാമറയുടെ സഹായത്തോടെ നിയമ ലംഘനം കണ്ടെത്തി പിഴ ഈടാക്കുകയോ പിഴ നല്‍കാത്ത കേസുകള്‍ വെര്‍ച്വല്‍ കോര്‍ട്ടുകളിലേക്ക് റഫര്‍ചെയ്യുകയോ ചെയ്യുകയാണ് ഇപ്പോഴത്തെ രീതിയെന്ന് അദ്ദേഹം പറഞ്ഞു.