മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മലപ്പുറം തെയ്യാല സ്വദേശി ഗണേശന്‍ ആണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു മരണം. നാല്‍പ്പത്തിയെട്ട് വയസായിരുന്നു.

സംസ്ഥാനത്ത് ഇത് വരെ 169 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചുവെന്നാണ് കേരള സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്ക്. ഇന്നലെ മാത്രം 13 മരണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

മലപ്പുറം ജില്ലയില്‍ മാത്രം ഇത് വരെ 13 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത് 0.24 ശതമാനമാണ് ജില്ലയിലെ മരണനിരക്ക്. ഇത് വരെ 5312 പേര്‍ക്ക് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചു. ഇതില്‍ 2354 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2941 പേര്‍ രോഗമുക്തി നേടി.

സര്‍ക്കാര്‍ നല്‍കുന്ന വിവരമനുസരിച്ച്‌ നിലവില്‍ 157 കൊവിഡ് രോഗികളാണ് ഐസിയുവില്‍ പ്രവേശിക്കപ്പെട്ടിട്ടുള്ളത്. 30 രോഗികള്‍ വെന്‍്റിലേറ്ററിലാണ്.