സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ നാളെ മുതല്‍ നിലവില്‍ വരും. അതേസമയം, വാരാന്ത്യ ലോക്ക്ഡൗണിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ ഇന്ന് തുടരും. എന്നാല്‍, നാളെ മുതല്‍ ഇളവുകള്‍ ഉണ്ടാകും. ഇത് സംബന്ധിച്ചുള്ള തീരുമാനം ഇന്ന് ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ വ്യക്തമാകും. സംസ്ഥാനത്ത് പെരുന്നാള്‍ പ്രമാണിച്ചാണ് ഇളവുകള്‍ നല്‍കുന്നത്. പെരുന്നാള്‍ പ്രമാണിച്ച് മൂന്ന് ദിവസത്തേക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് കൂടുതല്‍ ഇളവുകള്‍ നല്‍കുക. പെരുന്നാളിനായി അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമെ മറ്റു കടകള്‍ തുറക്കുവാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. തുണിക്കട, ചെരുപ്പ് കട, ഇലക്‌ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, ജ്വല്ലറി എന്നിവയ്ക്കും പ്രവര്‍ത്തിക്കുവാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ഈ കടകള്‍ക്ക് രാത്രി എട്ട് മണിവരെ തുറന്ന് പ്രവര്‍ത്തിക്കാം.



