തിരുവനന്തപുരം: സംസ്ഥാനത്ത് ശരാശരി 39 പേരാണ് ദിവസവും കോവിഡ് ബാധിച്ച് ആശുപത്രിയിലാക്കപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാമ് ഇക്കാര്യം. ഇൗ നില തുടര്‍ന്നാല്‍ ഇന്നത്തെ അന്തരീക്ഷമാകില്ല കേരളത്തിലെന്നും സര്‍ക്കാറിെന്റ നാലാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള വാര്‍ത്തസമ്മേളനത്തില്‍ മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി.
മുന്‍കൂട്ടി വിവരമില്ലാതെ ആളുകള്‍ സംസ്ഥാനത്ത് എത്തിയാല്‍ രോഗം അനിയന്ത്രിതമായി വര്‍ധിക്കും. ഈ മാസം 23ന് ഇതര സംസ്ഥാനങ്ങളില്‍നിന്ന് 4638 പേരും വിദേശത്തുനിന്ന് 1035 പേരുമെത്തി. അന്ന് രോഗം സ്ഥിരീകരിച്ചത് 62 പേര്‍ക്ക്. യാത്രക്കാരുടെ വരവിനനുസരിച്ച് രോഗവ്യാപനവും കൂടുന്നു. കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളിലായി 50ല്‍ കൂടുതലാണ് രോഗികളുടെ എണ്ണം. നാടിെന്റ ഭാഗമായവര്‍ വരുന്നതിനെതിരെ ആരും വാതില്‍ കൊട്ടിയടക്കില്ല. പലരും വരേണ്ടത് കോവിഡ് വ്യാപനമുള്ള സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും നിന്നായതിനാല്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കും.
കേന്ദ്രസര്‍ക്കാറില്‍നിന്ന് ഫലപ്രദമായ സഹായം ലഭിക്കുകയെന്ന സംസ്ഥാനത്തിെന്റ അവകാശം നിര്‍ഭാഗ്യവശാല്‍ അംഗീകരിക്കപ്പെടുന്നില്ല. മൊത്തത്തില്‍ എടുത്താല്‍ സംസ്ഥാനത്തെ സംതൃപ്തമാക്കുന്നതില് പൂര്‍ണതയുണ്ടായി എന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഉറവിട മാലിന്യസംസ്കരണത്തില്‍ പുരോഗതിയുണ്ടെങ്കിലും വന്‍നഗരങ്ങളിലെ മാലിന്യപ്രശ്നം പരിഹരിക്കാന്‍ കേന്ദ്രീകൃത പ്ലാന്റുകള്‍ വേണം. ചില പ്രദേശങ്ങള്‍ ഇതിനായി കണ്ടെത്തിയിട്ടുെണ്ടന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.