തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് ഏഴിന് ശേഷം കോവിഡ് 19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു മേയ് ഏഴ് വരെ 512 രോഗികള്‍ മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്.എന്നാല്‍ പിന്നീട് രോഗികള്‍ വളരെയധികം വര്‍ധിച്ചു. രോഗികളായി എത്തുന്ന പലരും അവശനിലയിലാണെന്നും സംസ്ഥാനത്ത് കോവിഡ് സമൂഹവ്യാപനമില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.അതേസമയം രോഗബാധിതര്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് ഇ പ്പോള്‍ വരുന്ന ആളുകളില്‍ ഭൂരിഭാഗവും അതുകൊണ്ടാണ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് എന്നാല്‍ സമൂഹ വ്യാപനം സംശയിക്കത്തക്ക ക്ലസ്റ്ററുകള്‍ കേരളത്തിലില്ലെന്നും മന്ത്രി പറഞ്ഞു. സമ്ബര്‍ക്കം മൂലമുള്ള രോഗപ്പകര്‍ച്ച കേരളത്തില്‍ താരതമ്യേന കുറവാണ്. കോവിഡ് ടെസ്റ്റ് നടത്തുന്നത് സൗജന്യമായി തന്നെ തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു