തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. കൊണ്ടോട്ടി ഒളവട്ടൂര്‍ സ്വദേശി ഖാദര്‍ കുട്ടി , കോഴിക്കോട് ഫറൂക്ക് സ്വദേശി രാധാകൃഷ്ണന്‍ , തിരുവനന്തപുരം പേയാട് സ്വദേശി തങ്കപ്പന്‍ എന്നിവരാണ് മരിച്ചത്.
ഈ മാസം ഒന്നിനാണ് ചുമയും ശ്വാസംമുട്ടലുമായി ഖാദര്‍ കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കല്‍കോളേജില്‍ ചികിത്സയില്‍ കഴിയവെയാണ് രാധാകൃഷ്ണന്‍ മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് തങ്കപ്പന് കൊറോണ സ്ഥിരീകരിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രോഗലക്ഷണങ്ങള്‍ വഷളായതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് ഇദ്ദേഹം മരിച്ചത്.