തിരുവനന്തപുരം : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്നുമുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു . നിരോധനാജ്ഞ ഇന്ന് മുതല്‍ ഒക്ടോബര്‍ 31 വരെ നിരോധനാജ്ഞ തുടരും . എന്നാല്‍ പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല.
ജില്ലാ കളക്ടര്‍മാരാണ് ജില്ലകളില്‍ 144 പ്രഖ്യാപിച്ചിരിക്കുന്നത്. കണ്‍ടെയ്ന്‍മെന്റ് സോണുകള്‍ക്ക് അകത്തും പുറത്തും ഇനി ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല. അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം ചേരുന്നത് വിലക്കിയിട്ടുണ്ട് . കടകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കും .പൊതുപരീക്ഷകള്‍ക്കും തടസ്സമുണ്ടാകില്ല .
മരണാനന്തര ചടങ്ങുകള്‍, വിവാഹം തുടങ്ങിയവയ്ക്ക് കര്‍ശനമായ വ്യവസ്ഥകളോട് കൂടി ആളുകള്‍ക്ക് പങ്കെടുക്കാം. മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേരും വിവാഹത്തിന് 50 പേര്‍ക്കും പങ്കെടുക്കാം. സര്‍ക്കാര്‍, മത- രാഷ്ട്രീയ സംഘടനകളുടെ പരിപാടികളില്‍ 20 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ പാടുള്ളു .
ഹോട്ടല്‍, റെസ്‌റ്റോറന്റുകള്‍, മറ്റ് കടകള്‍ എന്നിവിടങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കണ്ടാല്‍ അത് നിരോധനാജ്ഞയുടെ ലംഘനമായി കണക്കാക്കും.
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം . ഇന്നലെ നാല് ജില്ലകളില്‍ ആയിരത്തിന് മുകളില്‍ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത് .