തിരുവനന്തപുരം: കോവിഡ് കാലത്ത് സ്പെഷ്യല്‍ സ്കൂളുകള്‍ പൂട്ടിയതോടെ പ്രതിസന്ധിയിലായി ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍. വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലമായ നേമത്ത് മൊബൈല്‍ ഫോണ്‍ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം ലഭ്യമാകാത്ത വിദ്യാര്‍ത്ഥിയുടെ വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. ഒന്നരവര്‍ഷമായി പഠനം തുടരാനാകാത്തത് പരിശീലനത്തിലൂടെ നേടിയ സംസാര ശേഷിയെ പോലും ബാധിക്കുകയാണ്.

പട്ടം മുറിഞ്ഞപാലം സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയായ ചിന്നുവിന് ഓണ്‍ലൈന്‍ വിദ്യാഭ്യാസം എന്നത് ഇന്നും സ്വപ്നമാണ്. ശാരീരിക അവശതകളെ തുടര്‍ന്ന് അച്ഛനും അമ്മയ്ക്കും ജോലിക്ക് പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. കോവിഡ് കാലത്ത് വിദ്യാഭ്യാസം മുടങ്ങാതിരിക്കാനായി ഓണ്‍ലൈന്‍ വഴിയുള്ള പ്രവര്‍ത്തനങ്ങളാണ് സ്പെഷ്യല്‍ സ്കൂളുകള്‍ നടത്തുന്നത്. വാട്സ്‌ആപ്പ് ഗ്രൂപ്പുകളില്‍ വീഡിയോ പോസ്റ്റ് ചെയ്താണ് അധ്യാപകര്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുക്കുന്നത്.

മാത്രമല്ല 25,000 ലധികം വരുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ സ്പെഷ്യല്‍ സ്കൂളുകളിലാണ് പഠിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ഒന്നരവര്‍ഷമായി കോവിഡിനെ തുടര്‍ന്ന് സ്പെഷ്യല്‍ സ്കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്. ഇതോടെ ഇവര്‍ക്ക് ലഭ്യമായിക്കൊണ്ടിരുന്ന ഫിസിയോതെറാപ്പി അടക്കമുള്ള ചികിത്സാസൗകര്യങ്ങള്‍ മുടങ്ങിയിരിക്കുകയാണ്. ഫിസിയോ തെറാപ്പിസ്റ്റുകളുടെ സഹായത്തോടെ വര്‍ഷങ്ങളോളം നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് കുട്ടികളിലെ ശാരീരിക പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കണ്ടിരുന്നത്. എന്നാല്‍ ചികിത്സയുടെ അഭാവം കുട്ടികളില്‍ നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഓര്‍ക്കുക ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. ‘സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാം