സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ജൂണ്‍ ഒന്നിന് ഡിജിറ്റലായി ക്ലാസ് ആരംഭിക്കും. പ്രഖ്യാപനം പുതിയ സര്‍ക്കാരിന്റെ പ്രഥമ മന്ത്രിസഭാ യോഗത്തിന് ശേഷം ഉണ്ടാകും. ഒമ്ബതാം ക്ലാസുവരെ കഴിഞ്ഞ വര്‍ഷത്തെ പാഠഭാഗങ്ങള്‍ ഓര്‍മിപ്പിക്കുന്ന ബ്രിഡ്ജ് കോഴ്സുകളായിരിക്കും ആദ്യം.

പത്താം ക്ലാസില്‍ ബ്രിഡ്ജ് കോഴ്സുണ്ടാകില്ല. ഒരേ സമയം കേന്ദ്രീകൃത ക്ലാസുകളും സ്കൂള്‍ തലത്തില്‍ അധ്യാപകര്‍ നേരിട്ട് നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസുകളും വേണമെന്ന നിര്‍ദേശവുമുണ്ട്. തുടര്‍ച്ചയായ വിലയിരുത്തല്‍ നടത്തുന്ന വിധത്തിലാകണം ക്ലാസ് ആസൂത്രണം ചെയ്യേണ്ടതെന്നും പദ്ധതി ശുപാര്‍ശയില്‍ കൈറ്റ് വ്യക്തമാക്കി. ഓരോ ഡിജിറ്റല്‍ ക്ലാസിനും മുന്നോടിയായി അഞ്ച് മിനിറ്റ് ദൈര്‍ഘ്യത്തില്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഉള്ള നിര്‍ദേശങ്ങളും ഉണ്ടാകും.