തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ വനിതാ ഡി.ജി.പിയായി ആര്‍.ശ്രീലേഖ ചുമതലയേറ്റു. ഫയര്‍ഫോഴ്സ് മേധാവിയായാണ് ചുമതലയേറ്റെടുത്തത്. ഡി.ജി.പി എ ഹേമചന്ദ്രന്‍ സ്ഥാനമൊഴിയുന്നതിനെ തുടര്‍ന്നാണ് ശ്രീലേഖ ചുമതലയേല്‍ക്കുന്നത്.
35 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയാണ് ഹേമചന്ദ്രന്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. സുപ്രധാനപ്പെട്ട പല ചുമതലകളും വഹിച്ചശേഷമാണ് ഫയര്‍ഫോഴ്സ് മേധാവിയായി ചുമതലയേല്‍ക്കുന്നത്. നിലവില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായിരുന്ന ആര്‍ ശ്രീലേഖ 1987 ബാച്ച്.ഐ.പി എസ് ഉദ്യോഗസ്ഥയാണ്.