ഷാര്‍ജ: ഷാര്‍ജ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവര്‍ക്കായി എമര്‍ജന്‍സി, ക്രൈസിസ്, ഡിസാസ്റ്റര്‍ മാനേജ്മെന്റ് നിയന്ത്രണങ്ങളില്‍ ഇളവ് നല്കി. കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന് ആവശ്യമില്ല. എന്നാല്‍, കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
96 മണിക്കൂറിനുള്ളില്‍ പരിശോധിച്ചതിെന്റ ഫലമാണ് വേണ്ടത്. ഷാര്‍ജ വിമാനത്താവളത്തിലും പരിശോധന നടത്തും. ഇതിെന്റ നെഗറ്റിവ് ഫലം വരുന്നതുവരെ ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മതി. പോസിറ്റിവ് ആകുന്നവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം.
ചികിത്സ ചെലവുകള്‍ സ്വയം വഹിക്കണം. യു.എ.ഇ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഷാര്‍ജ വിമാനത്താവളം വഴി ഏതുരാജ്യത്തേക്കും യാത്രചെയ്യാം. പോകുന്ന രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ യാത്രക്കാര്‍ തയാറാകണം. ഷാര്‍ജ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ അന്താരാഷ്ട്ര ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കണം.വിസ ഓണ്‍ അറൈവലിന് യോഗ്യതയുള്ളവര്‍ക്ക് മുന്‍കൂര്‍ അനുമതിയില്ലാതെ ഷാര്‍ജ വിമാനത്താവളം വഴി യു.എ.ഇയില്‍ എത്താന്‍ കഴിയും.
ഷാര്‍ജയില്‍ വിമാനയാത്രക്കാര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ്
