ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ പ്രവാസി യുവതി മരിച്ചു.ഷാര്‍ജയിലെ അല്‍ മുറൈജ ഏരിയയില്‍ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം ഉണ്ടായത് . ഫിലിപ്പീന്‍സ് സ്വദേശിയായ യുവതിയാണ് മരിച്ചത്.
ഷാര്‍ജ അല്‍ മുറൈജ ഏരിയയില്‍ ഇന്നലെ പുലര്‍ച്ചെ ആയിരുന്നു സംഭവം. പിടികൂടാന്‍ പൊലീസെത്തിയപ്പോള്‍ 30 വയസുള്ള ഫിലിപ്പിനോ യുവതി ആറാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് ചാടുകയായിരുന്നു. യുവതിയോടൊപ്പം ഇവരുടെ സുഹൃത്തെന്ന് കരുതുന്ന അറബ് യുവാവുമുണ്ടായിരുന്നു. ഇരുവരും ഉണ്ടായിരുന്ന ഫ്ലാറ്റ് ഇവരുടേതല്ലെന്ന് പൊലീസ് പറഞ്ഞു.
ഗുരുതര പരിക്കേറ്റ യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു. 12.40ഓടെ യുവതിയുടെ മൃതദേഹം അല്‍ ഖാസിമി ഹോസ്പിറ്റലിലേക്ക് മാറ്റി. ചോദ്യം ചെയ്യാനായി അറബ് വംശജനെ പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു.