തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഷാരോണിനെ കളനാശിനി കലർത്തിയ കഷായം നൽകി കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം പോലീസ് നെയ്യാറ്റിൻകര കോടതിയിൽ നൽകും. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് കേരളത്തിൽ വിചാരണ നടത്താൻ തീരുമാനമായത്.

കേസിൽ ഗ്രീഷ്മയാണ് ഒന്നാം പ്രതി. ഗ്രീഷ്മയുടെ അമ്മ ബിന്ദു രണ്ടാം പ്രതിയും അമ്മാവൻ നിർമൽ കുമാർ മൂന്നാം പ്രതിയുമാണ്. ഈ മാസം 25ന് മുമ്പ് കുറ്റപത്രം നൽകും. പ്രണയത്തിൽ നിന്ന് ഷാരോൺ പിന്മാറാതെ വന്നതോടെയാണ് ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തിയത് എന്നാണ് കേസ്.