ആലപ്പുഴ: ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനത്തിന് നേരെ യുവാവിന്റെ ആക്രമണം. തിങ്കളാഴ്ച രാത്രി പത്തിന് ആലപ്പുഴ കളർകോട് ജംഗ്ഷനിൽവച്ചായിരുന്നു സംഭവം.
തീർഥാടക സംഘം കളർകോടുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ ആണ് അക്രമം നടന്നത്. സംഘത്തിലെ പെൺകുട്ടിയെ ഹോട്ടലിന് സമീപം നിന്ന യുവാവ് കെെയേറ്റം ചെയ്യാൻ ശ്രമിച്ചു. ഇത് മറ്റുള്ളവർ ചോദ്യം ചെയ്തതോടെ ഇയാൾ തീർഥാടക വാഹനത്തിന്റെ ചില്ല് അടിച്ച് തകർക്കുകയായിരുന്നു.
ആക്രമണം നടത്തിയ യുവാവിനായി തെരച്ചിൽ തുടങ്ങിയെന്ന് പോലീസ് അറിയിച്ചു.