ശബരിമല: ശബരിമലയിൽ കതിന പൊട്ടി പൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ ചെറിയനാട് തോന്നയ്ക്കൽ ആറ്റുവാശ്ശേരി വടക്കേതിൽ എ.ആർ. ജയകുമാർ (47) ആണ് മരിച്ചത്.
സന്നിധാനത്തെ മാളികപ്പുറം നടയ്ക്ക് സമീപത്തെ വെടിപ്പുരയിൽ വെടിവഴിപാടിനുള്ള കതിന നിറക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ജയകുമാർ.
ജയകുമാറിനൊപ്പം പരിക്കേറ്റ് ചികിത്സയിൽ തുടരുന്ന ചെങ്ങന്നൂർ സ്വദേശികളായ രജീഷ്, അമൽ എന്നിവവരുടെ ആരോഗ്യനില നിലവിൽ തൃപതികരമാണ്.