പഞ്ചാബില്‍ ഭീകരവാദത്തിനെതിരെ പോരാട്ടം നടത്തിയ ശൗര്യ ചക്ര ജേതാവ് ബല്‍വീന്ദര്‍ സിംഗിന്റെ കൊലപാതകത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. കൊലപാതകത്തില്‍ ഖലിസ്ഥാന്‍ വിഘടനവാദകള്ക്ക് പങ്കെന്ന് സംശയമുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ബല്‍വീന്ദര്‍ സിംഗ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹത്തിന്റെ വീട്ടില്‍ വച്ച് അജഞാതരായ അക്രമികളാല്‍ വെടിയേറ്റു മരിച്ചത്. കൊലപാതകം നടന്ന രണ്ട് ദിവസത്തിന് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറിനോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.