കൊ​ളം​ബോ: ശ്രീ​ല​ങ്ക​ന്‍ തീ​ര​ത്തു വ​ച്ച്‌ തീ​പി​ടി​ച്ച എ​ണ്ണ​ക്ക​പ്പ​ലി​ല്‍ വീ​ണ്ടും തീ പിടിച്ചു. ​ഇ​ന്ത്യ​ന്‍ നാ​വി​ക​സേ​ന​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ന്നുണ്ടെന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ക​പ്പ​ലി​ലെ തീ ​അ​ണ​ച്ചി​രു​ന്നു. ല​ങ്ക​ന്‍ നേ​വി​യും ഇ​ന്ത്യ​ന്‍ നേ​വി​യും സം​യു​ക്ത​മാ​യാ​ണ് ക​പ്പ​ലി​ലെ തീയണച്ചത്‌.

കു​വൈ​റ്റി​ല്‍​ നി​ന്ന് ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന് എ​ണ്ണ​യു​മാ​യി എ​ത്തി​യ ക​പ്പ​ലി​ലാ​ണ് തീ​പി​ടി​ച്ച​ത്. പ​നാ​മ ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ന്യൂ​ഡ​യ​മ​ണ്ട് ക​പ്പ​ലി​ല്‍ 2,70,000 മെ​ട്രി​ക്ക് ട​ണ്‍ എ​ണ്ണ​യാ​ണു​ള്ള​ത്.