കൊളംബോ: ശ്രീലങ്കന്‍ സര്‍ക്കാരില്‍ രജപക്സെ കുടുംബത്തില്‍ നിന്ന് ഒരാള്‍ കൂടി മന്ത്രിസഭയിലേക്ക് . കഴിഞ്ഞ ദിവസം ‘ബാസില്‍ രജപക്സെ’ എന്ന 70 കാരന്‍ ധനമന്ത്രിയായാണ് ചുമതലയേറ്റത്.

പ്രസിഡന്‍റ് ഗോതബായ രാജപക്സെ, പ്രധാനമന്ത്രി മഹിന്ദ രാജപക്സെ, കൃഷിമന്ത്രി ചമല്‍ രാജപക്സെ എന്നിവര്‍ക്കു പിന്നാലെയാണ് ബാസില്‍ രാജപക്സെ മന്ത്രി സ്ഥാനം ഏറ്റെടുത്തിരിക്കുന്നത് .

കൂടാതെ മഹിന്ദയുടെ മൂത്ത മകനായ നമല്‍ കാബിനറ്റില്‍ സ്പോര്‍ട്സ് മന്ത്രിയാണ്. ചമലിന്‍റെ മകനായ ശശീന്ദ്ര രാജ്പക്സെയും മന്ത്രിയാണ്. നിപുണ റണാവക എന്ന രാജപക്സെ കുടുംബത്തിലെ മരുമകനും കാബിനറ്റ് അംഗമാണ്.

ബാസില്‍ ശ്രീലങ്ക – യുഎസ് പൗരനാണ് . 2010-2015 കാലഘട്ടത്തില്‍ സര്‍ക്കാറിന്‍റെ സാമ്ബത്തിക കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് ബേസിലാണ്. 2020ല്‍ നടന്ന പാര്‍ലമെന്‍ററി തെരഞ്ഞെടുപ്പില്‍ ബേസില്‍ മത്സരിച്ചിരുന്നില്ല. സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തതിലൂടെയാണ് ബേസില്‍ പാര്‍ലമെന്‍റില്‍ പ്രവേശിച്ചത് . രാജപക്സെ കുടുംബത്തില്‍ നിന്ന് കാബിനറ്റിലെത്തുന്ന ഏഴാമത്തെയാളാണ് ബാസില്‍.