തിരുവനന്തപുരം: ശശി തരൂര്‍ എം.പിക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ് അടക്കമുള്ള നേതാക്കള്‍ രംഗത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ഡി സതീശന്‍.
കേരളത്തില്‍ കോണ്‍ഗ്രസ് ഒരുമിച്ച് നില്‍ക്കും. രാഷ്ട്രീയ കാര്യസമിതി യോഗം ചേര്‍ന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി തീരുമാനത്തെ പിന്തുണക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചിട്ടുണ്ട്. കത്തില്‍ ഒപ്പിട്ട ശശി തരൂരും പി.ജെ.കുര്യനും ആ തീരുമാനത്തിന്‍െറ കൂടെ നില്‍ക്കും.
ശശി തരൂര്‍ നമ്മുടെ ശത്രുവല്ല. അദ്ദേഹം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന കോണ്‍ഗ്രസ് നേതാവാണ്. മൂന്ന് പ്രാവശ്യം കേരള തലസ്ഥാനത്ത് ഫാഷിസ്റ്റ് ശക്തികളെ കെട്ടുകെട്ടിച്ച അദ്ദേഹം നമ്മുടെ പ്രിയപ്പെട്ട എം.പിയാണ്. കോണ്‍ഗ്രസിന്‍െറ ശത്രുക്കള്‍ സി പി എമ്മും ബിജെപിയുമാണെന്നും വി.ഡി സതീശന്‍ അഭിപ്രായപ്പെട്ടു.