തിരുവനന്തപുരം: ശബരിമല വിമാനത്താവള നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നത് നടപടി ക്രമങ്ങള്‍ പാലിച്ചുകൊണ്ടാണെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ചാണ് ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നത്. ഈ ഭൂമിയിലെ ചമയങ്ങള്‍ക്ക് മാത്രമാണ് എസ്‍റ്റേറ്റ് ഉടമക്ക് വില നല്‍കേണ്ടത്. പാലാ സബ് കോടതിയില്‍ ഉടമസ്ഥാവകാശം ഉന്നയിച്ചുള്ള കേസുള്ളതിനാല്‍ കോടതിയില്‍ നഷ്ടപരിഹാരതുക കെട്ടിവെച്ചാണ് ഏറ്റെടുക്കുക. മറ്റ് സാമ്ബത്തിക ഇടപാടില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് ഈ വിഷയത്തില്‍ ഉന്നയിച്ചത് രഷ്ട്രീയ ആരോപണം മാത്രമെന്നും മന്ത്രി പറഞ്ഞു.
വിമാനത്താവളത്തിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനമെടുത്തിരുന്നു. ഹാരിസണ്‍ മലയാളം 2005 ല്‍ എസ്‍റ്റേറ്റ് ബിലീവേഴ്സ് ചര്‍ച്ചിന് വിറ്റിരുന്നു. സ്ഥലം ഏറ്റെടുക്കാന്‍ സ്പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം 2103 ല്‍ ഇറക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. പക്ഷെ ഉടമസ്ഥാവകാശത്തെ ചൊല്ലി തര്‍ക്കമുണ്ടെങ്കില്‍ സിവില്‍ കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.