തിരുവനന്തപുരം: ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ തെരഞ്ഞടുപ്പ് നാളെ. ഒമ്ബത് പേരാണ് ശബരിമല മേല്‍ശാന്തി നിയമനത്തിലെ അന്തിമ യോഗ്യത പട്ടികയിലുള്ളത്. നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യം ശബരിമല മേല്‍ശാന്തി നറുക്കെടുപ്പാകും നടക്കുക. അതിന് ശേഷം മാളികപ്പുറം മേല്‍ശാന്തിയെ തെരഞ്ഞെടുക്കും. നവംബര്‍ 15ന് ആരംഭിക്കുന്ന മണ്ഡല മകരവിളക്ക് തീര്‍ഥാടനം മുതല്‍ ഒരു വര്‍ഷമാണ് പുതിയ മേല്‍ശാന്തിമാരുടെ കാലാവധി. തെരഞ്ഞെടുക്കുന്ന ശാന്തിമാര്‍ നവംബര്‍ 15ന് ഇരുമുടിക്കെട്ടുമായി ശബരിമലയില്‍ എത്തി ചുമതല ഏറ്റെടുക്കും.