കൊ​ച്ചി: പ്ര​വാ​സി​ക​ളെ തി​രി​കെ​യെ​ത്തി​ക്കാ​നു​ള്ള ആ​ദ്യ വി​മാ​നം കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു പു​റ​പ്പെ​ട്ടു. ക്യാ​പ്റ്റ​ൻ അ​നു​ഷു​ൽ ഷി​യോ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​മാ​ന​ത്തി​ൽ ദീ​പ​ക് മേ​നോ​ൻ, അ​ഞ്ജ​ന ജോ​ണി, സ​ന്തോ​ഷ് റി​യാ​ങ്ക, ഭൂ​ട്ടി​യ താ​ഷി എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന കാ​ബി​ൻ ക്രൂ ​ആ​ണു​ള്ള​ത്.

രാ​ത്രി 9.40-ന് ​യാ​ത്ര​ക്കാ​രെ​യും കൊ​ണ്ട് അ​ബു​ദാ​ബി​യി​ൽ നി​ന്നു​ള്ള വി​മാ​നം കൊ​ച്ചി​യി​ൽ തി​രി​ച്ചെ​ത്തും. വി​മാ​ന​ത്തി​ൽ 179 യാ​ത്ര​ക്കാ​രു​ണ്ടാ​കും. യാ​ത്ര​ക്കാ​ർ ന​ൽ​കേ​ണ്ട സ​ത്യ​വാ​ങ്മൂ​ല​മു​ൾ​പ്പെ​ടെ​യു​ള്ള ഫോ​റ​ങ്ങ​ൾ വി​മാ​ന​ത്തി​ന്‍റെ അ​ങ്ങോ​ട്ടു​ള്ള യാ​ത്ര​യി​ൽ കൊ​ടു​ത്തു​വി​ടും.

കേ​ര​ള​ത്തി​ലേ​ക്ക് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ എ​ട്ട് വി​മാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് 14 സ​ർ​വീ​സു​ക​ളാ​ണു കൊ​ച്ചി ആ​സ്ഥാ​ന​മാ​യ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ന​ട​ത്തു​ന്ന​ത്. വ്യാ​ഴാ​ഴ്ച മു​ത​ൽ 13 വ​രെ നീ​ളു​ന്ന ആ​ദ്യ ഘ​ട്ട​ത്തി​ൽ 2478 പ്ര​വാ​സി​ക​ളാ​ണ് തി​രി​ച്ചെ​ത്തു​ക.